അതിരമ്പുഴ മാറാമ്പ്‌ സെന്റ് ജോസഫ്‌സ് ചാപ്പലിൽ വി. യൗസേപ്പിതാവിന്റെ തിരുനാൾ പ്രദക്ഷിണം ഭക്തിസാന്ദ്രമായി

അതിരമ്പുഴ: അതിരമ്പുഴ മാറാമ്പ്‌ സെന്റ് ജോസഫ്‌സ് ചാപ്പലിൽ വി. യൗസേപ്പിതാവിന്റെ തിരുനാൾ പ്രദക്ഷിണം ഭക്തിസാന്ദ്രമായി. വൈകുന്നേരം 5 മണിക്ക് വിശുദ്ധ കുർബാനയെ തുടർന്ന് മാറാമ്പ്‌ ജംഗ്ഷനിലേയ്ക്ക് പ്രദക്ഷിണം നടന്നു. 

മുത്തുക്കുടകളും മെഴുകു തിരികളുമേന്തി വിശ്വാസികൾ ഭക്തിപൂർവ്വം പ്രദക്ഷിണത്തിൽ പങ്കെടുത്തു. ബാൻഡ് സെറ്റിന്റെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ മാതാവിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും തിരുസ്വരൂപങ്ങൾ പ്രദക്ഷിണത്തിൽ സംവഹിച്ചു.  അതിരമ്പുഴ സെന്റ്‌ മേരീസ് ഫൊറോനാ പള്ളി വികാരി ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ സന്ദേശം നൽകി. തുടർന്ന് ഊട്ടു നേർച്ചയും നടന്നു. 

ഫാ നൈജിൽ തൊണ്ടിക്കാംകുഴിയിൽ, ഫാ സാജൻ പുളിക്കൽ, ഫാ ബിനിൽ പഞ്ഞിപ്പുഴ, ഡീ. ബോണി ചോരേട്ടു തുടങ്ങിയവർ നേതൃത്വം നൽകി. 

 

Be the first to comment

Leave a Reply

Your email address will not be published.


*