അതിരമ്പുഴ മാറാമ്പ് സെന്റ് ജോസഫ്സ് ചാപ്പലിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിന് കൊടിയേറി

അതിരമ്പുഴ: മാറാമ്പ് സെന്റ് ജോസഫ്സ് ചാപ്പലിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിന് കൊടിയേറി. വൈകുന്നേരം 5 ന്  വികാരി റവ.ഡോ.ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. 

നാളെ (ശനി) വൈകുന്നേരം 5ന് മദ്ധ്യസ്ഥപ്രാർത്ഥന, പ്രസുദേന്തി വാഴ്ച്ച, വിശുദ്ധ കുർബാന, സന്ദേശം – ഫാ. ജിൻ്റു പുത്തൂർ (വടവാതൂർ സെമിനാരി). ആറിന് തിരുനാൾ പ്രദക്ഷിണം (മാറാമ്പ് ജംഗ്ഷനിലേയ്ക്ക്). ഫാ. നവീൻ മാമ്മൂട്ടിൽ പ്രദക്ഷിണത്തിനു മുഖ്യകാർമ്മികത്വം വഹിക്കും.

പ്രധാന തിരുനാൾ ദിവസമായ ഞായറാഴ്ച‌ രാവിലെ എട്ട് മണിക്ക് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം ഫാ. ജിജോ വെള്ളക്കിഴങ്ങിൽ MSJ (ക്രിസ്തുരാജ് ഭവൻ, തൃശ്ശൂർ) തുടർന്ന് തിരുനാൾ കൊടിയിറക്ക്.

അസിസ്റ്റന്റ് വികാരിമാരായ ഫാ. നൈജിൽ തൊണ്ടിക്കാക്കുഴിയിൽ, ഫാ. നവീൻ മാമ്മൂട്ടിൽ, ഫാ. ടോണി കോയിൽപറമ്പിൽ, ഫാ. സിറിൽ കൈതക്കളം, കൈകാരന്മാരായായ ജോണി കുഴുപ്പിൽ, ജേക്കബ് തലയിണക്കുഴി, മാത്യു വലിയപറമ്പിൽ, തോമസ് പുതുശ്ശേരി, പാരിഷ് കൗൺസിൽ സെക്രട്ടറി സഞ്ജിത് പി ജോസ് തുടങ്ങിയവർ നേതൃത്വം നൽകും.

Be the first to comment

Leave a Reply

Your email address will not be published.


*