അതിരമ്പുഴ മറ്റം റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ ഓണാഘോഷവും കുടുംബസംഗമവും നടത്തി: വീഡിയോ

അതിരമ്പുഴ: മറ്റം റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ ഓണാഘോഷവും കുടുംബസംഗമവും നടത്തി. അസോസിയേഷൻ അംഗങ്ങളുടെ വിവിധ കലാകായിക മത്സരങ്ങളും നടന്നു. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് റെയ്‌സ ബീഗം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ ബിജു വലിയമല, അസോസിയേഷൻ സെക്രട്ടറി വത്സമ്മ അലക്സ്, അസോസിയേഷൻ മുൻ പ്രസിഡന്റ് കെ ചെല്ലപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.

എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കുകയും ക്യാഷ് അവാർഡ് നൽകുകയും ചെയ്തു. മുഖ്യമന്ത്രിയുടെ പോലീസ് മെഡലിനാർഹനായ റജി പി ജോസഫ്, കവിത സമാഹാര അവാർഡ് ജേതാവ് വേദഗിരി നാരായണൻ തുടങ്ങിയവരെ ആദരിച്ചു. 

Be the first to comment

Leave a Reply

Your email address will not be published.


*