അതിരമ്പുഴ മറ്റം റസിഡന്റ്സ് വെൽഫെയർ അസ്സോസിയേഷൻ്റെ വാർഷികവും കുടുംബസംഗമവും നടന്നു

അതിരമ്പുഴ: അതിരമ്പുഴ മറ്റം റസിഡന്റ്സ് വെൽഫെയർ അസ്സോസിയേഷൻ്റെ  വാർഷികവും കുടുംബസംഗമവും 2024-2025 വർഷത്തേയ്ക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പും ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് സണ്ണി ചിറയലിൻ്റെ ഭവനാങ്കണത്തിൽ നടന്നു. 

അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ്  റൈസ് ബീഗം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ത്രേസ്യാമ്മ അലക്സ് റിപ്പോർട്ട് അവതരിപ്പിച്ചു. കോട്ടയം മെഡിക്കൽ കോളേജ് വൈ.പ്രിൻസിപ്പൽ ഡോ. വർഗ്ഗീസ് പുന്നൂസ് മുഖ്യപ്രഭാഷണം നടത്തി. ട്രഷറർ ഹഫീസ് ബദർ വാർഷിക കണക്കു അവതരിപ്പിച്ചു.

വാർഡ് മെമ്പർ ബിജു വലിയമലയിൽ, ആൻസികുട്ടി ജോസഫ് ,ഫെസ്സി ഫിലിപ്പ് കലുങ്കൽ എന്നിവർ സംസാരിച്ചു. സാബു കളപ്പുരത്തട്ടേൽ & ടീം നയിച്ച ഫ്യൂഷൻ സോങ്ങും  അയന ഫെസ്സി കല്ലുങ്കൽ അവതരിപ്പിച്ച ഡാൻസും കുടുംബസംഗമത്തിന്റെ ഭാഗമായി നടന്നു. 

Be the first to comment

Leave a Reply

Your email address will not be published.


*