അതിരമ്പുഴ മാവേലിനഗർ ശുദ്ധജല പദ്ധതി ഉദ്ഘാടനം ചെയ്‌തു: വീഡിയോ

ഏറ്റുമാനൂർ: ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും അതിരമ്പുഴ ഗ്രാമ പഞ്ചായത്തിൽ മാവേലിനഗർ നിവാസികളുടെയും സ്വപ്ന പദ്ധതിയായ മാവേലിനഗർ ശുദ്ധജല പദ്ധതിയുടെ ഉദ്ഘാടനം ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആര്യ രാജൻ നിർവഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സജി തടത്തിൽ അധ്യക്ഷത വഹിച്ചു.

വർഷങ്ങളായി കുടി വെള്ളക്ഷാമം രൂക്ഷമായ പ്രദേശമാണ് അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് 3-ാം വാർഡ് മാവേലിനഗർ, 5ാം വാർഡ് ചക്കാലക്കുന്ന് ഭാഗങ്ങൾ. പദ്ധതി നടപ്പിലാക്കുന്നതിനായി കുളം നിർമ്മിക്കുന്നതിനായി പാലുക്കുഴുപ്പിൽ  ജോജോ 5 സെന്റ് സ്ഥലവും , ടാങ്ക് നിർമ്മിക്കുന്നതിനായി വിലങ്ങിയിൽ ഫിലോമിന ജോൺ 2.5 സെന്റ് സ്ഥലം  സൗജന്യമായി നൽകിയതിനാലാണ് പദ്ധതി നടത്തുവാൻ സാധിച്ചത്. 42 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.

മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സജി തടത്തിൽ  2016 ൽ തുടങ്ങിയ പദ്ധതി, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി. ആൻസ് വർഗ്ഗീസ് തുടർ പ്രവർത്തനം നടത്തി പദ്ധതി പൂർത്തീകരണത്തിലെത്തി. 2019 ൽ മുൻ എം.എൽ. ശ്രീ. സുരേഷ് കുറുപ്പാണ് മൂപ്പതിനായിരം ലിറ്റർ സംഭരണ ശേഷിയുള്ള ഓവർഹെഡ് ടാങ്കിന്റെ നിർമ്മാണോദ്ഘാടനം നടത്തിയത്. തുക പൂർണമായും ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പൂർത്തീകരിക്കുന്നത്. ഈ പ്രദേശത്തെ ഇരുന്നോറോളം കുടുംബങ്ങൾക്ക് ശുദ്ധജലം നൽകുവാൻ കഴിയും.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യൻ, ഡിവിഷൻ മെമ്പർ ആൻസ് വർഗ്ഗീസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജെസ്സി . നൈനാൻ , തോമസ് കോട്ടുർ , ഷാജിമോൻ കെ .കെ, ബിന്നു എ.എം, എസ്സി തോമസ്, ബി.ഡി.ഒ രാഹൂൽ ജി. കൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് , ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ജോസ് അമ്പലക്കുളം, ജോജോ ആട്ടേൽ, ബിജു വലിയമല ,അമുത റോയി, രജിത ഹരികുമാർ , ജോസ് അഞ്ജലി , സിനി കുളംകുത്തിയിൽ , ഏറ്റുമാനൂർ മുനിസിപ്പൽ കൗൺസിലർ വി.എസ് വിശ്വനാഥൻ നായർ , ലില്ലി രാജു , ഫിലോമിന ജോൺ , രാജു നെല്ലിപ്പള്ളിൽ , കുടിവെള്ള സമിതി പ്രസിഡന്റ് ജോഷി പ്ലാത്തോട്ടം തുടങ്ങിയവർ പ്രസംഗിച്ചു. കുളം നിർമ്മിക്കുന്നതിനായി 5 സെന്റ് സ്ഥലം സൗജന്യമായി നൽകിയ ജോജോ പാലുകുഴുപ്പിലിനെയും , അമ്മ ഡ്രൈവിംഗ് സ്കൂൾ ഉടമ ഫിലോമിന ജോൺ വിലങ്ങിയിലിനെയും സമ്മേളനത്തിൽ പ്രദേശവാസികൾ ആദരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*