വിവാഹ വാഗ്‌ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ അതിരമ്പുഴ സ്വദേശി അറസ്റ്റിൽ

ഏറ്റുമാനൂർ: വിവാഹ വാഗ്‌ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അതിരമ്പുഴ പടിഞ്ഞാറ്റിൻ ഭാഗത്ത് ചൂണ്ടക്കാട്ടിൽ വീട്ടിൽ അജിത്ത് രാജു (28) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ യുവതിയുമായി സൗഹൃദം സ്ഥാപിച്ചതിനു ശേഷം, വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ് അബ്രഹാം വർഗീസിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Be the first to comment

Leave a Reply

Your email address will not be published.


*