
അതിരമ്പുഴ: അതിരമ്പുഴ – പാറോലിക്കൽ റോഡിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പ്രവേശന കവാടത്തിന് സമീപം രൂപപ്പെട്ട കുഴി അപകടത്തിന് കാരണമാകുന്നുവെന്ന് നാട്ടുകാർ.
ദിവസേന ചികിത്സ തേടിയെത്തുന്ന രോഗികൾക്കും കാൽനട യാത്രക്കാർക്കും അപകട ഭീഷണി ഉയർത്തുന്ന ഈ കുഴി അടിയന്തരമായി നികത്തണമെന്നും അതിനുവേണ്ട നടപടികള്‍ അധികൃതർ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Be the first to comment