
അതിരമ്പുഴ:അൽഫോൻസാ ട്രസ്റ്റിൻ്റെയും അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ നേത്രപരിശോധന ക്യാമ്പ് ഫെബ്രുവരി 16 നടക്കും.
രാവിലെ 9 മുതൽ 12 വരെ അതിരമ്പുഴ സെന്റ് മേരീസ് പാരീഷ് ഹാളിൽ നടക്കുന്ന ക്യാമ്പ് സഹകരണ – തുറുമുഖ – ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും.അൽഫോസാ ട്രസ്റ്റിൻ്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ തുടക്കം കുറിച്ചുകൊണ്ട് നടത്തുന്ന ക്യാമ്പിൽ അതിരമ്പുഴപള്ളി വികാരി റവ. ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ ആശീർവാദവും അനുഗ്രഹപ്രഭാഷണവും നടത്തും.
25 വർഷമായി അതിരമ്പുഴയിലും സമീപപ്രദേശങ്ങളിലും നിർദ്ധനരായവർക്ക് ഭക്ഷണ, വിദ്യാഭ്യാസ, ചികിത്സാ സഹായങ്ങൾ ചെയ്‌തുവരുന്ന അൽഫോൻസാ ട്രസ്റ്റിൻ്റെയും സെന്റ് മേരീസ് ഫൊറോനാ പള്ളിയുടെയും ആഭിമുഖ്യത്തിൽ ലിറ്റിൽ ഫ്ളവർ ഹോസ്‌പിറ്റൽ അങ്കമാലിയും ഹെൽപേജ് ഇന്ത്യ, ഏഷ്യാനെറ്റ് എന്നിവരു ടെയും സംയുക്ത സംരഭത്തിൽ നടത്തുന്ന സൗജന്യ നേത്രപരിശോധനക്യാമ്പിൽ സൗജന്യ നേത്രപരിശോധനയും അർഹരായവർക്ക് സൗജന്യ തിമിരശസ്ത്രക്രിയയും നടത്തുമെന്ന് അൽഫോൻസാ ട്രസ്റ്റ് പ്രസിഡൻ്റ് മാത്യു റ്റി ജെ തേക്കുനിൽക്കുംപറമ്പിൽ , പ്രോഗ്രാം കോ-ഓഡിനേറ്റർ വി എ മാത്യു വലിയകുളം എന്നിവർ അറിയിച്ചു.
Be the first to comment