ആശാവർക്കർമാർക്ക് ഐക്യദാർഢ്യം; കോൺഗ്രസ് അതിരുമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധപ്രകടനവും യോഗവും നടത്തി

അതിരമ്പുഴ: രണ്ടാഴ്ചയായി സമരരംഗത്തുള്ള ആശാവർക്കന്മാർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചും അവരോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനയിലും പ്രതിഷേധിച്ച് കെ.പി.സി.സി ആഹ്വാനപ്രകാരം കോൺഗ്രസ് അതിരമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ അതിരമ്പുഴയിൽ പന്തം കൊളുത്തി പ്രതിഷേധപ്രകടനവും യോഗവും നടത്തി.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജൂബി ഐക്കരക്കുഴിയുടെ അ ദ്ധ്യക്ഷതയിൽ നടന്ന പ്രതിഷേധ യോഗം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോ റോയി പൊന്നാറ്റിൽ ഉത്ഘാടനം ചെയ്തു. പി.വി മെക്കിൾ, ടോം പണ്ടാരക്കളം, സനൽ കാട്ടാത്തി, രാജൻ ചൂരക്കുളം, ശ്രീനിവാസൻ, ആശ വർക്കേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി മെമ്പർ തങ്കമ്മ, ആശ വർക്കർ ഷൈനി എന്നിവർ പ്രസംഗിച്ചു.

പള്ളി മൈതാനിയിൽ നിന്നും ചന്ത ജംഗ്ഷനിലേക്ക് നടത്തിയ പന്തം കൊളുത്തി പ്രകടനത്തിന്ജോജോ ആട്ടേൽ, വിപിൻ അതിരമ്പുഴ,ജോസഫ് എട്ടുകാട്ടിൽ,ജോജി വട്ടമല,ഹരിപ്രകാശ് മാന്നാനം, അപ്പുക്കുട്ടൻ, മഹേഷ്‌ രാജൻ, ഗോപൻ തൃക്കേൽ, ബിജു കണമറ്റം, ബെന്നി പാറയിൽ, ജോജോ പുന്നക്കപ്പള്ളി, ജോജോ ആട്ടേൽ, മുരളീധരൻ കുറിച്യാനി,കുര്യാക്കോസ് കക്കുത്തനായിൽ, അരുൺ സേവ്യർ,രാജു കളരിക്കൽ,ജെയിംസ് തോട്ടപ്പള്ളി, ജെറി പുളിങ്കാല,ബെന്നി മുണ്ടകം എന്നിവർ നേതൃത്വം നൽകി.

Be the first to comment

Leave a Reply

Your email address will not be published.


*