
അതിരമ്പുഴ: ഗ്രാമപഞ്ചായത്തിലെ വയോജനങ്ങൾക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണോത്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് അമ്പലക്കുളം നിർവഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഹസീന സുധീർ, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജയിംസ് തോമസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിസി ജോൺ, ഐ സി ഡി എസ് സൂപ്പർവൈസർ അഞ്ജു ബി നായർ, അനുഗ്രഹ സ്പെഷ്യൽ സ്ക്കൂൾ പ്രിൻസിപ്പൾ സിസ്റ്റർ പ്രശാന്തി, ഗ്രാമപഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.
സംസ്ഥാന ഭിന്നശേഷി കലോത്സവത്തിൽ വിജയികളായ കോട്ടയ്ക്കുപുറം അനുഗ്രഹ സ്പെഷ്യൽ സ്ക്കൂൾ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.
ഗ്രാമ പഞ്ചായത്തിലെ 22 വാർഡുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വയോജനങ്ങൾക്കായി 5 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് 2024-25 വർഷത്തെ പദ്ധതിയിൽപ്പെടുത്തി വിതരണം ചെയ്തത്.
Be the first to comment