
അതിരമ്പുഴ: അതിരമ്പുഴയിൽ നിന്നും കാണാതായ നാല് പെൺകുട്ടികളെ കണ്ടെത്തി. പ്രിയദർശിനി കോളനി (കോട്ടമുറി കോളനി ) താമസക്കാരായ അഭിരാമി, അഞ്ജലി, അഭിരാമി, വിനീത എന്നീ കുട്ടികളെയാണ് കണ്ടെത്തിയത്.
അതിരമ്പുഴയിൽ നിന്നും കുമരകത്തേക്കാണ് കുട്ടികൾ പോയിരുന്നത്. പിന്നീട് ഇവർ ഇവിടെ നിന്നും പോയി എന്ന വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ പോലീസ് നാഗമ്പടത്ത് എത്തിയപ്പോൾ കണ്ടെത്തുകയായിരുന്നു.
പെൺകുട്ടികളെ കണ്ടെത്തിയ സാഹചര്യത്തിൽ ഇനി പേര്, ഫോട്ടോ മറ്റ് വിവരങ്ങൾ തുടങ്ങിയവ ഒന്നും പ്രചരിപ്പിക്കരുതെന്ന് പോലീസ് അധികൃതർ അറിയിച്ചു.
Be the first to comment