കുടുംബശ്രീയിലെ സാമ്പത്തിക തട്ടിപ്പ് വിജിലൻസ് അന്വേഷിക്കണം; കോൺഗ്രസ് അതിരമ്പുഴ മണ്ഡലം കമ്മിറ്റി

അതിരമ്പുഴ : അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ കുടുംബശ്രീയിൽ നടത്തിയ ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറി സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും കുറ്റക്കാരെ ഉടൻ സ്ഥാനങ്ങളിൽ നീക്കണമെന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

കുടുംബശ്രീയിൽ നടന്ന തട്ടിപ്പ് സിഡിഎസ് ചെയർപേഴ്സൺൻ്റെയും ഭാരവാഹികളുടെയും അറിവോടെയാണ് നടന്നിരിക്കുന്നത്.
സിപിഎമ്മിലെ പ്രദേശിക നേതൃത്വത്തിലെ ചിലർക്ക് ഈ തിരിമറിയുമായി ബന്ധമുണ്ട്. പണം തിരിച്ചടച്ച് നടപടിയിൽ നിന്ന് രക്ഷപെടാൻ നടത്തുന്ന ശ്രമങ്ങൾ അനുവദിക്കില്ല.

സംരഭക വായ്പകൾ സംബന്ധിച്ചും പരിശോധനകൾ നടത്തണമെന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് സിഡിഎസ് ഓഫീസിനു മുൻപിൽ നടന്ന ധർണ്ണ ഡിസിസി ജനറൽ സെക്രട്ടറി എം മുരളി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡൻ്റ് ജൂബി ഐക്കരക്കുഴി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് ജോറോയി പൊന്നാറ്റിൽ,ഹരിപ്രകാശ് മാന്നാനം, ജോജോ ആട്ടയിൽ, ബി മോഹനചന്ദ്രൻ,ടോമി മണ്ഡപം, ജോസഫ് എട്ടുകാട്ടിൽ, ടോം പണ്ടാരക്കളം, രാജൻ ചൂരക്കുളം,ജോർജ് പുളിങ്കാല, കുര്യാക്കോസ് കക്കുത്തനായിൽ, ദിലീപ് തിരുമുറ്റത്തിൽ, മത്തായി കല്ലുവെട്ടാoകുഴി, സിബി തടത്തിൽ, ജോഷി തകിടിയേൽ, സജി ഒ എ , സനിൽ കാട്ടാത്തി, ജോജോ പുന്നക്കാപള്ളി, ബാബു ഒതളമറ്റം, ബെന്നി പാറയിൽ, ,രാജൂ കളരിക്കൽ, മുരളി കാരിത്താസ്, തങ്കച്ചൻ മണ്ണുശ്ശേരി എന്നിവർ പ്രസംഗിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*