കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ്, ലേ ഔട്ട്, അപ്രൂവിലിങ്ങിനുള്ള ഫീസ്, കെട്ടിട നികുതി എന്നിവര്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് പ്രമേയം പാസാക്കി അതിരമ്പുഴ പഞ്ചായത്ത്

അതിരമ്പുഴ : കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ്, ലേ ഔട്ട്, അപ്രൂവിലിങ്ങിനുള്ള ഫീസ്, കെട്ടിട നികുതി എന്നിവര്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് പ്രമേയം പാസാക്കി അതിരമ്പുഴ പഞ്ചായത്ത്. പഞ്ചായത്തിന് വരുമാനം വര്‍ധിക്കുമെങ്കിലും സാധാരണക്കാര്‍ക്ക് പ്രയാസമകുന്ന വരുമാന വര്‍ധനവ് പഞ്ചായത്തിനു ആവശ്യമില്ലെന്നും ആയതിനാല്‍ അതിരമ്പുഴ പഞ്ചായത്തില്‍ നിരക്ക്  വര്‍ധനവ് നടപ്പിലാക്കാതിരിക്കാനുള്ള അനുവാദം നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട്  ആവശ്യപ്പെട്ടിരുന്നു. പഞ്ചായത്ത് അംഗം ജോസ് അമ്പലക്കുളം പ്രമേയം അവതരിപ്പിച്ചത്. 

ഇന്ന് ചേർന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്‌റ് സജി തടത്തില്‍ അധ്യക്ഷത വഹിച്ചു.  വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹരിപ്രകാശ് പ്രമേയം പിന്താങ്ങി.  വൈസ് പ്രസിഡന്റ് അലീസ് ജോസഫ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫസീന സുധീർ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെയിംസ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*