അതിരമ്പുഴ പഞ്ചായത്ത് കുടുംബശ്രീ വാര്‍ഷികവും സാംസ്കാരിക റാലിയും നടന്നു

അതിരമ്പുഴ:  അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ വാര്‍ഷികവും (പെണ്‍ പടവ് @ 2022) സാംസ്കാരിക റാലിയും ബഹു പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ സാജന്‍ ജോര്‍ജ്ജ് (സജി തടത്തില്‍) ഉദ്ഘാടനം ചെയ്തു . ബഹു സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ ശ്രീമതി ഷെബീന നിസ്സാര്‍ അധ്യക്ഷത വഹിച്ചു, ബഹു. അണ്ടര്‍ സെക്രട്ടറി ശ്രീമതി അമ്പിളി കെ, പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍, സി.ഡി.എസ് മെമ്പര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍, പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവർ പങ്കെടുത്തു.

യൂണിവേഴ്സിറ്റിയിൽ നിന്നും ആരംഭിച്ച റാലി  അതിരമ്പുഴ സെന്‍റ് അലോഷ്യസ് സ്കൂളിൽ സമാപിച്ചു. റാലിയില്‍ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും 22 വാര്‍ഡിലെയും കുടുംബശ്രീ അംഗങ്ങളും അവരുടെ കുട്ടികളും പങ്കെടുത്തു. റാലിയില്‍ ഭാരതാംബയുടെ വേഷ പ്രച്ഛനരൂപം, വിവിധ ടാബ്ളോകള്‍, കലാരൂപങ്ങള്‍, ആധുനിക സാമൂഹിക സാംസ്കാരിക സാഹചര്യങ്ങള്‍ വരച്ചുകാട്ടി. ശേഷം വേദിയില്‍ വിവിധ കലാപരിപാടികളും സമ്മാനദാനവും നടന്നു. പൊതുസദ്യയ്ക്ക് ശേഷം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് സമാപനം കുറിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*