സംരംഭക ബോധവത്കരണ പരിപാടി അതിരമ്പുഴയിൽ

അതിരമ്പുഴ ഗ്രാമപഞ്ചായത്തിൻ്റെയും കോട്ടയം താലൂക്ക് വ്യവസായ ഓഫീസിൻ്റെയും ആഭിമുഖ്യത്തിൽ പഞ്ചായത്ത് പരിധിയിലെ നവസംരംഭകരെ കണ്ടെത്തുന്നു. ഇതിലേക്കുളള ആദ്യപടിയായി സർക്കാരിൻ്റെ സ്വയം തൊഴിൽ പദ്ധതികൾ, സംരംഭം ആരംഭിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങൾ, വിവിധ സബ്സിഡി സ്കീമുകൾ, ലോൺ എന്നിവയെ പറ്റി അറിവ് പകരുന്നതിനായി നവസംരംഭകർക്ക് ഒരു സംരംഭക ബോധവത്കരണ പരിപാടി 2022 ജൂൺ മാസം 6 ന് രാവിലെ 10:30 ന് അതിരമ്പുഴ പഞ്ചായത്ത് ഹാളിൽ വച്ച് നടത്തപ്പെടുന്നു. ഈ അവസരത്തിൽ എല്ലാവരെയും ഹാർദ്ദവമായി ക്ഷണിച്ചുകൊള്ളുന്നു.

ശില്പശാലയിലേക്കുളള രജിസ്ട്രേഷനും, സംരംഭം ആരംഭിക്കുന്നതിനാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾക്കും അതിരമ്പുഴ പഞ്ചായത്തിലെ വ്യവസായ വകുപ്പ് പ്രതിനിധിയെ ബന്ധപ്പെടാവുന്നതാണ്. 9526600956

Be the first to comment

Leave a Reply

Your email address will not be published.


*