അതിരമ്പുഴ: എക്സൈസ് കർമ്മ ശ്രേഷ്ഠ അവാർഡ് ജേതാവ് കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സോജൻ സെബാസ്റ്റ്യൻ വട്ടമലയ്ക്കും വനം വകുപ്പിന്റെ വനമിത്ര അവാർഡ് ജേതാവ് ജോജോ ജോർജ് ആട്ടയിലിനും ജന്മനാട്ടിൽ ഒരുക്കുന്ന പൗരസ്വീകരണം നാളെ. ഏപ്രിൽ 11ന് വൈകുന്നേരം ആറ് മണിക്ക് അതിരമ്പുഴ വിശ്വമാതാ ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുമോദന യോഗം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി വികാരി റവ. ഡോ.ജോസഫ് മുണ്ടകത്തിൽ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തും. മോൻസ് ജോസഫ് എം.എൽ.എ. ആദരിക്കൽ ചടങ്ങ് നടത്തും. സമ്മേളനത്തോടനുബന്ധിച്ച് മയക്കുമരുന്ന് മാഫിയയ്ക്കെക്കെതിരെ ജാഗ്രതാ സദസും നടത്തും. സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ പോസ്റ്റർ പ്രദർശനവും യുവദീപ്തി എസ്.എം.വൈ.എം. അതിരമ്പുഴ യൂണിറ്റിന്റെ നേതൃത്വത്തിൽ ഫ്ലാഷ്മോബും നടക്കും. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള പ്രതിനിധികൾ പങ്കാളികളാകുന്ന ദീപം തെളിക്കലും നടക്കും. ദീപം തെളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഉദ്ഘാടനം ചെയ്യും.
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജയിംസ് കുര്യൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി, ജോസ് അമ്പലക്കുളം, ശ്രീമതി ഹസീന സുധീർ, കെ പി ദേവസ്യ കുറുപ്പ്തുണ്ടത്തിൽ, ജയിംസ് മാളിയേക്കൽ, ജോയ്സ് ആൻഡ്രൂസ് മൂലക്കരി, ജോർജ് സെബാസ്റ്റ്യൻ ആലഞ്ചേരി, കുര്യൻ സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിക്കും.
Be the first to comment