അതിരമ്പുഴ: ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള അതിരമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ രാത്രി കാലങ്ങളിലെ ഡോക്ടർമാരുടെ സേവനം അവസാനിപ്പിച്ചതോടെ രോഗികൾ ദുരിതത്തിലായി. ഡോക്ടർമാരുടെ സേവനം രാവിലെ 9 മണി മുതൽ ഉച്ചകഴിഞ്ഞ് 2 മണി വരെ മാത്രമായി ചുരുങ്ങിയതോടെയാണ് രോഗികളും ബന്ധുക്കളും ദുരിതത്തിലായിരിക്കുന്നത്.
അതിരമ്പുഴ പഞ്ചായത്തിലെ ആളുകൾക്ക് പുറമേ കൈപ്പുഴ, നീണ്ടൂർ, കാണക്കാരി ഏറ്റുമാനൂർ, ചെറുവാണ്ടൂർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുമുള്ള നൂറുകണക്കിന് ആളുകളാണ് ദിവസേന ഇവിടെ ചികിത്സ തേടിയെത്തുന്നത്. ഈ പ്രദേശങ്ങളിലെ രോഗികൾക്ക് രാത്രികാലങ്ങളിൽ ചെറിയ പനി വന്നാൽ പോലും ഇപ്പോൾ മെഡിക്കൽ കോളജിനെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്.
മഴക്കാലം ആരംഭിക്കുന്നതോടെ പനി, ചുമ, ശ്വാസമുട്ടൽ പോലെയുള്ള രോഗങ്ങളുള്ളവർ രാത്രികാലങ്ങളിൽ ഇനി തിരക്കേറിയ മെഡിക്കൽ കോളേജിൽ ചികിത്സ തേടേണ്ടി വരുമെന്ന ആശങ്കയിലാണ്.
Be the first to comment