
അതിരമ്പുഴ: ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള അതിരമ്പുഴ ഗ്രാമപഞ്ചായത്തും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസും സംയോജിച്ച് ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി അതിരമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡൻറ് സജി തടത്തിൽ നിർവ്വഹിച്ചു.
മെഡിക്കൽ ഓഫീസർ ഡോ. എസ് അനിൽകുമാർ, വാർഡ് മെമ്പർ ജോസ് ജോസഫ് അമ്പലകുളം, എസ് സി പ്രൊമോട്ടർ ആതിര സജി എന്നിവർ സംസാരിച്ചു. വാർഡ് സിഡിഎസ് മെമ്പർ ബീന, ബ്ലോക്കിനും മുൻസിപ്പാലിറ്റിക്കും കീഴിലുള്ള എട്ട് പ്രൊമോട്ടർമാർ, പി എച്ച് .സി ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
Be the first to comment