അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും നടന്നു

അതിരമ്പുഴ: അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും നടന്നു. രാവിലെ നടന്ന സ്കൂൾ വാർഷികം മാന്നാനം കെ ഇ സ്കൂൾ പ്രിൻസിപ്പൽ റവ.ഡോ. ജയിംസ് മുല്ലശേരി ഉദ്ഘാടനം ചെയ്തു. ഫാ. നൈജിൽ തൊണ്ടിക്കാക്കുഴിയിൽ അധ്യക്ഷത വഹിച്ചു.

ഉച്ചകഴിഞ്ഞു നടന്ന യാത്രയയപ്പു സമ്മേളനം എം. ജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.ഡോ. ജോസഫ് മുണ്ടകത്തിൽ അധ്യക്ഷത  വഹിച്ചു.

വിരമിക്കുന്ന അധ്യാപകരായ അനില സി. തോമസ്, ജെസു ജോസഫ്, റോസമ്മ സ്കറിയ, നീന ജോസ്, അനധ്യാപകരായ പി.ഡി. ചാക്കോ, പി.എ. അന്നമ്മ എന്നിവരുടെ ഫോട്ടോ കോർപറേറ്റ് മാനേജർ ഫാ. മനോജ് കറുകയിൽ അനാച്ഛാദനം ചെയ്തു. പ്രിൻസിപ്പൽ ബിനു ജോൺ, ഹെഡ്മാസ്റ്റർ ചെറിയാൻ ജോബ്, വാർഡ് മെമ്പർ ജോസ് അമ്പലകുളം തുടങ്ങിയവർ പ്രസംഗിച്ചു. 

Be the first to comment

Leave a Reply

Your email address will not be published.


*