
അതിരമ്പുഴ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അതിരമ്പുഴ സെൻറ് അലോഷ്യസ് ഹയർ സെക്കണ്ടറി സ്കൂളിൽ നാഷണൽ സർവ്വീസ് സ്ക്കീമിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു.
എൻ എസ് എസ് വോളണ്ടിയേഴ്സ് അവധിക്കാലത്ത് വീടുകളിൽ നട്ടുമുളപ്പിച്ച വൃക്ഷത്തൈകൾ അതിരമ്പുഴ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഇന്ദു ജി, അതിരമ്പുഴ ഫെഡറൽ ബാങ്ക് ചീഫ് മാനേജർ ശ്രീ. ശരത് കെ. എസ്. എന്നിവർ ചേർന്ന് സ്കൂൾ പ്രിൻസിപ്പാൾ ശ്രീ. ബിനു ജോണിന് കൈമാറി. തുടർന്ന് നടന്ന ചടങ്ങിൽ ഹെൽത്ത് സൂപ്പർവൈസർ കാളിദാസ് കെ പരിസ്ഥിതിദിന സന്ദേശം നല്കി. ചൊല്ലിക്കൊടുത്ത പരിസ്ഥിതി ദിന പ്രതിജ്ഞ എൻ എസ് എസ് വോളണ്ടിയേഴ്സ് ഏറ്റു ചൊല്ലി.
ജൂണിയർ ഹെൽത്ത് ഇൻസ്പെകടർ ജീജ ജെ, അധ്യാപക പ്രതിനിധി സഞ്ജിത് പി ജോസ്, പ്രോഗ്രാം ഓഫീസർ റെനു ജോസഫ്, വോളണ്ടിയർ ലീഡർ കുമാരി മരിയ റെജി, മാസ്റ്റർ സിജോ സിറിയക് തുടങ്ങിയവർ സംസാരിച്ചു.
Be the first to comment