
അതിരമ്പുഴ: സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ രജത ജൂബിലി സ്മാരകമായി നിർമിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും അലുമ്നി മീറ്റും ഇന്നു നടക്കും.
മാതാപിതാക്കളായ മാനാട്ട് രാജപ്പന്റെയും മേരിക്കുട്ടിയുടെയും സ്മരണ നിലനിർത്താനായി വ്യവസായിയും വിദേശകാര്യ വകുപ്പ് മുൻ ഉദ്യോഗസ്ഥനുമായ മകൻ ബോബി മാനാട്ടാണ് ജൂബിലി ഓഡിറ്റോറിയം സമർപ്പിച്ചിരിക്കുന്നത്.
ഹയർ സെക്കൻഡറി വിഭാഗത്തിന്റെ സ്ഥാപക മാനേജർ ഫാ. ആന്റണി പോരുക്കര ഓഡിറ്റോറിയത്തിന്റെ വെഞ്ചരിപ്പ് നിർവഹിക്കും. തുടർന്നു നടക്കുന്ന ചടങ്ങിൽ മന്ത്രി വി.എ ൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും. സ്‌കൂൾ മാനേജർ ഡോ. ജോസഫ് മുണ്ടകത്തിൽ അധ്യക്ഷത വഹിക്കും.
സ്‌കൂൾ അഡ്‌മിനിസ്ട്രേറ്റർ ഫാ. ജോബി മംഗലത്തുകരോട്ട് സിഎംഐ, ഡോ. നോബി സേവ്യർ മാനാട്ട്, പഞ്ചായത്ത് പ്രസിഡന്‍റ് ജോസ് അമ്പലക്കുളം, ബ്ലോക്ക് പഞ്ചായത്ത് മെംബർ ജ യിംസ് കുര്യൻ, പിടിഎ പ്രസിഡന്‍റ് സന്തോഷ് കുര്യൻ, സ്‌കൂൾ പ്രിൻസിപ്പൽ ബിനു ജോൺ, ജുബിലി ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ സി.സി. റോജി എന്നിവർ പ്രസംഗിക്കും.
Be the first to comment