അതിരമ്പുഴ സെൻ്റ് അലോഷ്യസ് എൽ പി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടത്തി

അതിരമ്പുഴ: അതിരമ്പുഴ സെൻ്റ് അലോഷ്യസ് എൽ പി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടന്നു. സ്കൂൾ മാനേജർ ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ യോഗം ഉദ്ഘാടനം ചെയ്യുകയും, വൃക്ഷ തൈ നടുകയും ചെയ്തു. ഹെഡ്മിസ്ട്രെസ് ബീനാ ജോസഫ് യോഗത്തിന് സ്വാഗതം ആശംസിക്കുകയും മുൻ ഹെഡ്മിസ്ട്രെസ് സുനിമോൾ കെ തോമസ് പരിസ്ഥിതി ദിന സന്ദേശം നൽകുകയും ചെയ്തു. മറ്റ് അദ്ധ്യാപകരും, വിദ്യാർത്ഥികളും ദിനാഘോഷത്തിൽ  പങ്കെടുത്തു.

പരിസ്ഥിതി കവിതാലാപനം, ക്വിസ്, പ്രസംഗം, ചിത്രരചന എന്നിവയും പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*