വായന ദിന സന്ദേശം തപാൽ കാർഡിലൊരുക്കി അതിരമ്പുഴ സെന്റ് അലോഷ്യസ് എൽ.പി സ്കൂൾ കുരുന്നുകൾ

അതിരമ്പുഴ: മലയാളിയെ വായിക്കാൻ പ്രേരിപ്പിച്ച, കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കമിട്ട പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 ന് വായനാദിനം അതിരമ്പുഴ സെന്റ് അലോഷ്യസ് എൽ.പി സ്കൂളിൽ സമുചിതമായി ആഘോഷിച്ചു.

സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഫാ. അലക്സ് വടശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഹെഡ്മിസ്റ്റേഴ്സ് ബീന ജോസഫ് സ്വാഗതം ആശംസിച്ചു. അധ്യാപികയും എഴുത്തുകാരിയും സുഗതകുമാരി അവാർഡ് ജേതാവുമായ ജയശ്രീ പള്ളിക്കൽ കുട്ടികളുമായി സംവദിച്ചും, വയനാദിനത്തിൻ്റെ സന്ദേശം നൽകുകയും ചെയ്തു. വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ ആശംസ കാർഡുകൾ അതിരമ്പുഴ പോസ്റ്റ്‌ ഓഫീസ് പോസ്റ്റ്‌ മാസ്റ്റർ രാജേഷ് ആർ ന് കൈമാറി, കവിതാലാപനം, വായനദിന സൂക്താവതരണം, അമ്മ വായന, വായനക്കുറിപ്പ്, വായന ദിന സന്ദേശം, റീഡേഴ്സ് തീയറ്റേർ എന്നിവയും പരിപാടികളുടെ മോടി കൂട്ടി.  

Be the first to comment

Leave a Reply

Your email address will not be published.


*