അതിരമ്പുഴ : “വിളർച്ചയില്ലാതെ വളരാം” എന്ന തീം അടിസ്ഥാനമാക്കി അതിരമ്പുഴ സെന്റ്. അലോഷ്യസ് എൽ പി സ്കൂളിൽ അനീമിയക്കെതിരെ നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു .
“പോഷൺ മാ” ആചരണത്തോടനുബന്ധിച്ചാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്. കൊതിയൂറുന്നതും അന്യംനിന്നുപോയതുമായ രുചിയേറും വിഭവങ്ങളാണ് കുട്ടികൾക്ക് ആസ്വദിക്കുന്നതിനായി ഭക്ഷ്യമേളയിൽ ഒരുക്കിയിരുന്നത്.
എന്താണ് അനീമിയ, രോഗ ലക്ഷണങ്ങൾ, ഭക്ഷ്യക്രമീകരണം, എന്നിവയെ സംബന്ധിച്ച് അവബോധ ക്ലാസും നടന്നു. ഹെഡ്മിസ്ട്രസ് ബീന ജോസഫ് ക്ലാസ് നയിച്ചു.
Be the first to comment