അതിരമ്പുഴ തിരുനാളിനോടനുബന്ധിച്ചു ചന്തക്കുളത്തിൽ അലങ്കാരങ്ങൾക്ക് തുടക്കം കുറിച്ചുള്ള കാൽനാട്ടു കർമ്മം നടന്നു: വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ: അതിരമ്പുഴ സെന്‍റ്​ മേരീസ് ഫൊറോന പള്ളിയിൽ വി. സെബസ്ത്യാനോസിന്‍റെ തിരുനാളിനോടനുബന്ധിച്ച് ചന്തക്കടവിലെ അലങ്കാരങ്ങൾക്ക് തുടക്കമായി. ചന്തക്കുളത്തിന് നടുവിൽ നൂറടിയോളം ഉയരമുള്ള കൊടിമരം ഉയർത്തിയതോടെയാണ് അലങ്കാര ജോലികൾ ആരംഭിക്കുന്നത്. അതിരമ്പുഴ പള്ളി വികാരി ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ കൊടിമരം ആശീർവദിച്ചു.

അസിസ്റ്റന്റ് വികാരിമാരായ ഫാ. സാജൻ പുളിക്കൽ, ഫാ. നൈജിൽ തൊണ്ടിക്കാക്കുഴിയിൽ, ഫാ. ബിനിൽ പഞ്ഞിപ്പുഴ, കൈക്കാരന്മാരായ റ്റി.ജെ. ജേക്കബ് തലയിണക്കുഴി, ജോണി കുഴുപ്പിൽ, എം.സി. മാത്യു വലിയപറമ്പിൽ, തോമസ് ജോസഫ് പുതുശേരിൽ, പാരിഷ് കൗൺസിൽ സെക്രട്ടറി ശ്രീ സഞ്ജിത് പി ജോസ് പ്ലാമൂട്ടിൽ, കമ്മിറ്റി കൺവീനർമാരായ ജോർജ് ജോസഫ് കുറ്റിയിൽ, പി.വി. മൈക്കിൾ, അതിരമ്പുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോയിസ് ആൻഡ്രൂസ് മൂലേക്കരി, വാർഡ് മെമ്പർമാരായ ജോസ് അമ്പലകുളം, ജോസ് അഞ്ജലി, ബിജു വേലിയമല എന്നിവർ സന്നിഹിതരായിരുന്നു.

നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറിയുള്ള അതിരമ്പുഴ ചന്തക്കുളവും വീഥികളും അലങ്കരിക്കുകയും പെണ്ണാർ തോടിന് കുറുകെ താൽക്കാലിക പാലം നിർമ്മിച്ചു അതിലൂടെയാണ് തിരുനാൾ പ്രദക്ഷിണം കടന്നുപോകുന്നത്. അതിരമ്പുഴയിലെ വ്യാപാരികളും ചുമട്ടുതൊഴിലാളികളും ഡ്രൈവേഴ്സും അടങ്ങുന്ന നാനാ ജാതി മതസ്ഥരുടെ ഒത്തൊരുമയുടെ പ്രതീകവും കൂടിയാണ് അതിരമ്പുഴ ടൗൺ അലങ്കാരവും തിരുനാളും. എല്ലാ വർഷവും ജനുവരി 15ന് ചന്തക്കുളത്തിൽ കൊടിമരം ഉയർത്തുന്നതോടെ ആരംഭിക്കുന്ന അലങ്കാര ജോലികൾ 23 ന് പൂർത്തിയാകും.

Be the first to comment

Leave a Reply

Your email address will not be published.


*