
അതിരമ്പുഴ: അതിരമ്പുഴ സെന്‍റ് മേരീസ് ഫൊറോന പള്ളിയിൽ വി. സെബസ്ത്യാനോസിന്‍റെ തിരുനാളിനോടനുബന്ധിച്ച് ചന്തക്കടവിലെ അലങ്കാരങ്ങൾക്ക് തുടക്കമായി. ചന്തക്കുളത്തിന് നടുവിൽ നൂറടിയോളം ഉയരമുള്ള കൊടിമരം ഉയർത്തിയതോടെയാണ് അലങ്കാര ജോലികൾ ആരംഭിക്കുന്നത്. അതിരമ്പുഴ പള്ളി വികാരി ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ കൊടിമരം ആശീർവദിച്ചു.
അസിസ്റ്റന്റ് വികാരിമാരായ ഫാ. ജോബി മംഗലത്ത് കരോട്ട് സിഎംഐ , ഫാ. നവീൻ മാമൂട്ടിൽ, പഞ്ചായത്ത് പ്രസിഡണ്ട് ജോസ് അമ്പലക്കുളം, പാരീഷ് കൗൺസിൽ സെക്രട്ടറി സഞ്ജിത് പി. ജോസ് പ്ലാമൂട്ടിൽ .പി.വി മൈക്കിൾ, ജോയ്സ് മുലേക്കരിയിൽ, ജോർജുകുട്ടി കുറ്റിയിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു
നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറിയുള്ള അതിരമ്പുഴ ചന്തക്കുളവും വീഥികളും അലങ്കരിക്കുകയും പെണ്ണാർ തോടിന് കുറുകെ താൽക്കാലിക പാലം നിർമ്മിച്ചു അതിലൂടെയാണ് തിരുനാൾ പ്രദക്ഷിണം കടന്നുപോകുന്നത്. അതിരമ്പുഴയിലെ വ്യാപാരികളും ചുമട്ടുതൊഴിലാളികളും ഡ്രൈവേഴ്സും അടങ്ങുന്ന നാനാ ജാതി മതസ്ഥരുടെ ഒത്തൊരുമയുടെ പ്രതീകവും കൂടിയാണ് അതിരമ്പുഴ ടൗൺ അലങ്കാരവും തിരുനാളും. എല്ലാ വർഷവും ജനുവരി 15ന് ചന്തക്കുളത്തിൽ കൊടിമരം ഉയർത്തുന്നതോടെ ആരംഭിക്കുന്ന അലങ്കാര ജോലികൾ 23 ന് പൂർത്തിയാകും.
Be the first to comment