അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ പരിശുദ്ധ വ്യാകുല മാതാവിന്റെ ദർശന തിരുനാളിന് കൊടിയേറി. രാവിലെ ആറിന് നടന്ന വിശുദ്ധ കുർബാനയെ തുടർന്ന് വികാരി റവ.ഡോ.ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. സാജൻ പുളിക്കൽ, ഫാ. ബിനിൽ പഞ്ഞിപ്പുഴ, ഫാ. നൈജിൽ തൊണ്ടിക്കാക്കുഴിയിൽ, ഡീ. ജിജോ വെള്ളക്കിഴങ്ങിൽ എന്നിവർ സഹകാർമികരായിരുന്നു.
നാളെ രാവിലെ ആറിന് വിശുദ്ധ കുർബാന, ഏഴിന് എലക്തോർ വാഴ്ച, വിശുദ്ധ കുർബാന, വചനസന്ദേശം – ഫാ. സച്ചിൻ കുന്നത്ത്. തുടർന്ന് പ്രസുദേന്തി തെരഞ്ഞെടുപ്പ്. വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, വചന സന്ദേശം.
15ന് രാവിലെ ആറിന് വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന, ഏഴിന് വിശുദ്ധ കുർബാന, 10ന് തിരുവചന പ്രഘോഷണം, 12ന് വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന, വൈകുന്നേരം നാലിന് നൊവേന, പ്രസുദേന്തി വാഴിക്കൽ, വിശുദ്ധ കുർബാന, വചനസന്ദേശം – ഫാ. ജസ്റ്റിൻ പുത്തൻപുരച്ചിറതൈക്കളം.
16ന് രാവിലെ ആറിന് വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന, ഏഴിന് വിശുദ്ധ കുർബാന, വചനസന്ദേശം – ഫാ. സിനു വേളങ്ങാട്ടുശേരി. തുടർന്ന് മേരി നാമധാരികളുടെ സംഗമം നടക്കും. വൈകുന്നേരം നാലിന് ചെറിയ പള്ളിയിൽ നിന്നും വലിയ പള്ളിയിലേക്ക് കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള ജപമാല റാലി, അഞ്ചിന് തിരിവെഞ്ചരിപ്പ്, മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന, വചനസന്ദേശം – റവ.ഡോ. ജയിംസ് പാലയ്ക്കൽ. തുടർന്ന് പ്രദക്ഷിണം, കപ്ലോൻ വാഴ്ച, വാഹന വെഞ്ചരിപ്പ്.
പ്രധാന തിരുനാൾ ദിനമായ സെപ്റ്റംബർ 17 ഞായറാഴ്ച രാവിലെ 5.15ന് ചെറിയ പള്ളിയിൽ വിശുദ്ധ കുർബാന, ആറിന് വലിയ പള്ളിയിൽ വിശുദ്ധ കുർബാന, വചനസന്ദേശം റവ.ഡോ. ജോസഫ് മുണ്ടകത്തിൽ, തുടർന്ന് പരിശുദ്ധ വ്യാകുലമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുസ്വരൂപങ്ങൾ മോണ്ടളത്തിൽ പ്രതിഷ്ഠിക്കും. 7.45ന് വിശുദ്ധ കുർബാന, വചനസന്ദേശം ഫാ. ജിന്റു പുത്തൂർ. 10 മണിയ്ക്ക് ആഘോഷമായ തിരുനാൾ റാസ കുർബാന ഫാ. ചാക്കപ്പൻ നടുവിലെക്കളം, വചനസന്ദേശം ഫാ. ജിസൺ പോൾ വേങ്ങാശേരി. വൈകുന്നേരം 5.15ന് ആഘോഷമായ വിശുദ്ധ കുർബാന, വചനസന്ദേശം ഫാ. ജിജോ കുറിയന്നൂർപറമ്പിൽ, തുടർന്ന് ചെറിയ പള്ളി ചുറ്റി തിരുനാൾ പ്രദക്ഷിണം, കൊടിയിറക്ക്.
തിരുനാൾ പ്രസുദേന്തി ബേബി ലൂക്കോസ് പാറപ്പുറം, കൈക്കാരന്മാരായ ജേക്കബ് തലയിണക്കുഴി, ജോണി കുഴുപ്പിൽ, തോമസ് പുതുശേരിൽ, മാത്യു വലിയപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകും.
Be the first to comment