അതിരമ്പുഴ: വിശുദ്ധ കുരിശിൻ്റെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചിട്ടുള്ള തീർഥാടന കേന്ദ്രമായ അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധവാരത്തിന് ഒരുക്കമായുള്ള ശുശ്രൂഷകൾ ഇന്ന് ആരംഭിച്ചു.
ഇന്ന് നടന്ന ധ്യാനത്തിൽ നൂറു കണക്കിന് വിശ്വാസികൾ പങ്കെടുത്തു. വെള്ളിയാഴ്‌ച വരെയാണ് ഫാ. ജോസഫ് കുമ്പുക്കൽ നയിക്കുന്ന ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം 4.30ന് വിശുദ്ധ കുർബാനയും 5. 15 മുതൽ 8.30 വരെ ധ്യാന പ്രസംഗവും നടക്കും.
വെള്ളിയാഴ്‌ച വൈകുന്നേരം 4.30ൻ്റെ വിശുദ്ധ കുർബാനയ്ക്കുശേഷം നാല്‌പതാം വെള്ളി ആചരണത്തിൻ്റെ ഭാഗമായുള്ള കുരിശിൻ്റെ വഴി വലിയ പള്ളിയിൽ നിന്ന് ആരംഭിച്ച് മാറാമ്പ്, കരിവേലിമല വഴി തിരികെ വലിയ പള്ളിയിൽ സമാപിക്കും. തുടർന്ന് പുഴുക്കുനേർച്ച വിതരണവും നടക്കും.
വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ, അസിസ്റ്റൻ്റ വികാരിമാരായ ഫാ. നൈജിൽ തൊണ്ടിക്കാക്കുഴിയിൽ, ഫാ. സിറിൾ കൈതക്കളം, ഫാ. ടോണി കോയിൽപറമ്പിൽ, ഫാ.നവീൻ മാമ്മൂട്ടിൽ എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
Be the first to comment