അതിരമ്പുഴ സെൻറ് മേരീസ് ഫൊറോന പള്ളിയിൽ നാല്പതാം വെള്ളി ആചരണത്തിന്റെ ഭാഗമായി നടന്ന വിശുദ്ധ കുരിശിൻ്റെ വഴിയിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു

അതിരമ്പുഴ: അതിരമ്പുഴ സെൻറ് മേരീസ് ഫൊറോന പള്ളിയിൽ  നാല്പതാം വെള്ളി ആചരണത്തിന്റെ ഭാഗമായി വൈകുന്നേരം നടന്ന വിശുദ്ധ കുർബ്ബാനയെ തുടർന്ന് ഭക്തിനിർഭരമായ വിശുദ്ധ കുരിശിൻ്റെ വഴിയിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. കുരിശിൻ്റെ വഴി വലിയ പള്ളിയിൽ നിന്നാരംഭിച്ച് മാറാമ്പ് ജംഗ്ഷൻ വഴി ഞൊങ്ങിണി കവലയിലെത്തി കരിവേലിമല കയറിയിറങ്ങി വലിയ പള്ളിയിൽ എത്തി സമാപന പ്രാർത്ഥനക്ക്ശേഷം പുഴുക്കുനേർച്ച വിതരണത്തോടെ നാല്പതാം വെള്ളി ആചരണം സമാപിച്ചു.

വികാരി ഫാ. ഡോ.ജോസഫ് മുണ്ടകത്തിൽ, അസിസ്റ്റൻറ് വികാരിമാരായ ഫാ. നൈജിൽ തൊണ്ടിക്കാകുഴിയിൽ, ഫാ. സിറിൽ കൈതക്കളം, ഫാ. ടോണി കോയിൽപ്പറമ്പിൽ, ഫാ. നവീൻ മാമൂട്ടിൽ എന്നിവർ ശുശ്രൂഷകർക്ക് നേതൃത്വം നല്കി.

Be the first to comment

Leave a Reply

Your email address will not be published.


*