അതിരമ്പുഴ സെൻ്റ് മേരീസ് ഫോറോന പള്ളിയിൽ പീഡാനുഭവവാര തിരുക്കർമങ്ങൾ നാളെ ഓശാന തിരുനാൾ ആചരണത്തോടെ ആരംഭിക്കും

അതിരമ്പുഴ: അതിരമ്പുഴ സെൻ്റ് മേരീസ് ഫോറോന പള്ളിയിൽ പീഡാനുഭവവാര തിരുക്കർമങ്ങൾ നാളെ ഓശാന തിരുനാൾ ആചരണത്തോടെ ആരംഭിക്കും.രാവിലെ 5.45 ന് സ്പ്ര തുടർന്ന് ഓശാന തിരുകർമ്മങ്ങൾ ചെറിയ പള്ളിയിൽ,കുരുത്തോല വെഞ്ചരിപ്പ്,പ്രദക്ഷിണം വലിയ പള്ളിയിലേക്ക് തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന. രാവിലെ 9:45 നും വൈകുന്നേരം 4.15നും വിശുദ്ധ കുർബാന ഉണ്ടായിരിക്കും,ഏപ്രിൽ 14 തിങ്കളാഴ്ച രാവിലെ 8:00 മണിക്ക് 40 മണി ആരാധന ആരംഭിക്കുന്നു .ഏപ്രിൽ 16  വൈകുന്നേരം 6  മണിമുതൽ 7  മണി  വരെ 40 മണി ആരാധനയുടെ സമാപനം പരിശുദ്ധ  കുർബാനയുടെ പ്രദക്ഷിണം വലിയ പള്ളിയിൽ.

പെസഹാവ്യാഴം വൈകുന്നേരം അഞ്ചു മണിക്ക് കാൽകഴുകൽ ശുശ്രൂഷ, ആഘോഷമായ വിശുദ്ധ കുർബാന പൊതു ആരാധന, ദുഃഖവെള്ളി രാവിലെ 6.30 മുതൽ 12.30 വരെ ആരാധന. 2:00 ന് പീഡാനുഭവ തിരുക്കര്‍മങ്ങള്‍ക്ക്  വികാരി ജോസഫ് മുണ്ടകത്തിൽ അസിസ്റ്റന്റ് വികാരിമാരായ ഫാ.ജോബി മംഗലത്ത്കരോട്ട് സിഎംഐ, ഫാ. ടോണി കോയിൽപറമ്പിൽ,ഫാ.ടോണി മണക്കുന്നേൽ, ഫാ.അലൻ മാലിത്തറ എന്നിവർ ശുശ്രൂഷകർക്ക് നേതൃത്വം വഹിക്കും.തുടർന്ന് തിരുസ്വരൂപ ചുംബനം,നഗരം ചുറ്റിയുള്ള ആഘോഷമായ വിശുദ്ധ കുരിശിന്റെ വഴി.

ദുഃഖശനി രാവിലെ 5:45 ന് വിശുദ്ധ കുർബാന വലിയപള്ളിയിൽ തുടർന്ന് 9:30 തിന് പൊതു മാമ്മോദീസാ വൈകുന്നേരം 5 മണിക്ക് ആഘോഷമായ വിശുദ്ധകുർബാന, മാമ്മോദീസാ വ്രതനവീകരണം പുത്തൻ തിരി,വെള്ളം വെഞ്ചരിപ്പ്.

20ന് പുലർച്ചെ 2:30 തിന് ഉയിർപ്പുതിരുനാൾ തിരുക്കര്‍മങ്ങള്‍ക്ക്, മാർ ജോസഫ് പെരുന്തോട്ടം (ആർച്ച ബിഷപ്പ് എമിരിറ്റസ് ) മുഖ്യ കാർമികത്വം വഹിക്കും.രാവിലെ ആറിനും എട്ടിനും വിശുദ്ധ കുർബാന ഉണ്ടായിരിക്കും.

.

 

Be the first to comment

Leave a Reply

Your email address will not be published.


*