അതിരമ്പുഴ സെൻ്റ് മേരീസ്‌ ഫൊറോന പള്ളിയിൽ ഓശാന ഞായറാഴ്ച്ചയോടനുബന്ധിച്ചു നടന്ന കുരുത്തോല പ്രദക്ഷിണം ഭക്തിസാന്ദ്രമായി: ചിത്രങ്ങളിലൂടെ

അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരിസ് ഫൊറോന പള്ളിയിൽ ഓശാന ഞായറാഴ്ച്ചയോടനുബന്ധിച്ചു നടന്ന കുരുത്തോല പ്രദക്ഷിണം ഭക്തിസാന്ദ്രമായി. രാവിലെ ആറുമണിക്ക് വികാരി ഫാ. ഡോ. ജോസഫ് മുണ്ടകത്തിന്റെ മുഖ്യ കാർമികത്വത്തിൽ  ചെറിയ പള്ളിയിൽ നിന്നും വലിയ പള്ളിയിലേക്ക് ആരംഭിച്ച കുരുത്തോല പ്രദക്ഷിണത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. തുടർന്ന് വി. കുർബാന നടന്നു.

 അസിസ്റ്റന്റ് വികാരിമാരായ ഫാ.ജോബി മംഗലത്ത്കരോട്ട് സിഎംഐ, ഫാ. ടോണി കോയിൽപറമ്പിൽ, ഫാ.ടോണി മണക്കുന്നേൽ, ഫാ.അലൻ മാലിത്തറ എന്നിവർ ശുശ്രൂഷകർക്ക് നേതൃത്വം നല്കി.

Be the first to comment

Leave a Reply

Your email address will not be published.


*