അതിരമ്പുഴ: സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ യുവദീപ്തി എസ് എം വൈ എം ഒരുക്കിയ 50 അടിയോളം ഉയരം വരുന്ന ക്രിസ്മസ് നക്ഷത്രം ശ്രേദ്ധേയമായി. ദൈവാലയത്തിന് മുമ്പിൽ ഒരുക്കിയിരിക്കുന്ന നക്ഷത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം വികാരി ഫാ.ജോസഫ് മുണ്ടകത്തിൽ നിർവഹിച്ചു.
സ്റ്റീൽ കമ്പിയിൽ 50 അടി നീളത്തിൽ ഒരാഴ്ചയോളം നീണ്ട പ്രയത്‌നത്തിലൂടെയാണ് ഈ നക്ഷത്രം നിർമ്മിച്ചത്. നക്ഷത്രത്തിന് 1200 കിലോയോളം ഭാരമുണ്ട്. അതിരമ്പുഴയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്രയും വലിപ്പമുള്ള ക്രിസ്മസ് നക്ഷത്രം തയ്യാറാക്കിയത്.
യുവദീപ്തി എസ് എം വൈ എം അതിരമ്പുഴ സെൻട്രൽ യൂണിറ്റ് ഡയറക്ടർ ഫാ. നവീൻ മാമ്മൂട്ടിൽ, പ്രസിഡന്റ് ആൽഫിൻ സെബാസ്റ്റ്യൻ കെ. ജോസ് എന്നിവരുടെ നേതൃത്വത്തിൽ 15 ഓളം യുവജനങ്ങൾ ചേർന്നാണ് ഈ നക്ഷത്രം നിർമ്മിച്ചത്.
Be the first to comment