അതിരമ്പുഴ: അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ തിരുപ്പിറവി സ്നേഹക്കൂട്ടായ്മ നടന്നു
വൈകിട്ട് ഏഴിന് സെന്റ് മേരീസ് പാരിഷ് ഹാളിൽ കുട്ടായ്‌മ ആരംഭിച്ചു .സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ കൂട്ടായ്‌മയിൽ പങ്കെടുത്തു.
വികാരി ഡോ.ജോസഫ് മുണ്ടകത്തിൽ അധ്യക്ഷത വഹിച്ചു. മന്ത്രി വി.എൻ. വാസവൻ, കെ. ഫ്രാൻസിസ് ജോർജ് എം പി, ജോസ് കെ. മാണി എംപി, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം എൽഎ, മോൻസ് ജോസഫ് എം എൽഎ, തോമസ് ചാഴികാടൻ എന്നിവർ വിശിഷ്ടാതിഥികളായിരിന്നു.
ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് അമ്പലക്കുളം, ജില്ലാ പഞ്ചായത്ത് അംഗം ഡോ. റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജയിംസ് കുര്യൻ, ആൻസ് വർഗീസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
അസിസ്റ്റന്റ് വികാരിമാരായ ഫാ. ജോബി മംഗലത്തുകരോട്ട് സിഎംഐ, ഫാ. ടോണി കോയിൽപറമ്പിൽ, ഫാ. നവീൻ മാമുട്ടി ൽ, ഫാ. അലക്സ് വടശേരി സി ആർ എം, കൈക്കാരന്മാരായ മാത്യൂ ജോസഫ് പൊന്നാറ്റിൽ, കെ.എം. ചാക്കോ കൈതക്കരി, സെബാസ്റ്റ്യൻ മർക്കോസ് കുഴി ന്തൊട്ടിയിൽ, ചെറിയാൻ കുര്യൻ കുഴുപ്പിൽ പാരീഷ് കൗൺസിൽ സെക്രട്ടറി സഞ്ജിത് പി. ജോസ് പ്ലാമൂട്ടിൽ എന്നിവർ തിരുപ്പിറവി സ്നേഹക്കൂട്ടായ്മക്ക് നേതൃത്വം നൽകി.
.
.
Be the first to comment