
അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരിസ് ഗേൾസ് ഹൈസ്കൂളിൽ പരിചിന്തനദിനം വിവിധ കലാപരിപാടികളുടെ ആചരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ലിജി മാത്യു അധ്യക്ഷത വഹിച്ചു. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് കോട്ടയം ജില്ലാ ട്രെയിനിങ് കമ്മീഷണർ റോയി. പി.ജോർജ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബേബിനാസ് അജാസ്, പി. റ്റി. എ പ്രസിഡന്റ് മോൻസ് സെബാസ്റ്റ്യൻ,പി. റ്റി. എ വൈസ് പ്രസിഡന്റ് മഞ്ജു ജോർജ്, മാതാപിതാക്കളുടെ പ്രതിനിധി രാജേഷ്. വി. നായർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
നാടോടി നൃത്തം, നാടൻപാട്ട് തുടങ്ങിയ വിവിധ കലാപരിപാടികൾ ഗൈഡ്സ് അവതരിപ്പിച്ചു. ഗൈഡ് ക്യാപ്റ്റൻമാരായ സിസ്റ്റർ അൽഫോൻസാ, സിസ്റ്റർ ജിത്തു മോൾ തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Be the first to comment