അതിരമ്പുഴ സെന്റ്മേരീസ് ഗേൾസ് ഹൈസ്കൂളിൽ പ്രതിഭാ സംഗമവും അധ്യാപക രക്ഷാകർതൃ സംഗമവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സംയുക്തമായി നടന്നു

അതിരമ്പുഴ: അതിരമ്പുഴ സെന്റ്മേരീസ് ഗേൾസ് ഹൈസ്കൂളിൽ പ്രതിഭാ സംഗമവും അധ്യാപക രക്ഷാകർതൃ സംഗമവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സംയുക്തമായി നടന്നു. അതിരമ്പുഴ സെന്റ്മേരിസ് പാരിഷ് ഹാളിൽ സംഘടിപ്പിച്ച പരിപാടി അഡ്വ. കെ ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഡോ.ജോസഫ് മുണ്ടകത്തിൽ അധ്യക്ഷനായിരുന്നു.

ജില്ലാ പഞ്ചായത്ത് അംഗം പ്രൊഫ ഡോ റോസമ്മ സോണി, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആൻസ് വർഗീസ്, ഗ്രാമപഞ്ചായത്ത് മെമ്പർ ബേബിനാസ് അജാസ് , സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ നവീൻ മാമൂട്ടിൽ , ഫാദർ ജോബി മംഗലത്ത്കരോട്ട് , പിടിഎ പ്രസിഡന്റ് മോൻസ് സെബാസ്റ്റ്യൻ, മുൻ ഹെഡ്മിസ്ട്രെസ് ലിജി മാത്യു, സ്കൂൾ ലീഡർ ആൻമേരി തോമസ്, സീനിയർ അസിസ്റ്റന്റ് ജാസ്മിൻ മാത്യു, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സിനി ജോസഫ് സ്വാഗതവും കൺവീനർ തോമസ് മാത്യു കൃതജ്ഞതയും പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*