
അതിരമ്പുഴ :അതിരമ്പുഴ സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂളിൽ പഠനോത്സവം നടത്തി.സ്‌കൂളുകളിൽ പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട് കുട്ടികൾ സ്വായത്തമാക്കിയ കഴിവുകളുടെ നേർക്കാഴ്ച ഒരുക്കിയാണ് പരിപാടി നടത്തിയത്.
വാർഡ് മെമ്പർ ബേബിനാസ് അജാസ് പഠനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. ടോണി മണക്കുന്നേൽ അധ്യക്ഷത വഹിച്ചു.പിടിഎ പ്രസിഡന്റ് മഞ്ജു ജോർജ് ആശംസകൾ അറിയിച്ചു സംസാരിച്ചു.
Be the first to comment