അതിരമ്പുഴ സെൻ്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച, ‘ഉന്നാൽ മുടിയും’ എന്ന ഹെയർ ഡൊണേഷൻ പരിപാടി,സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ നിഷ ജോസ് കെ. മാണി ഉദ്ഘാടനം ചെയ്തു

അതിരമ്പുഴ: അതിരമ്പുഴ സെൻ്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച ‘ഉന്നാൽ മുടിയും’ എന്ന ഹെയർ ഡൊണേഷൻ പരിപാടി, സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ നിഷ ജോസ് കെ. മാണി ഉദ്ഘാടനം നിർവഹിച്ചു.

സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. നവീൻ മമ്മൂട്ടിൽ അധ്യക്ഷത വഹിച്ചു.ഹെഡ്‌മിസ്ട്രസ്  ബിനി ജോസഫ് സ്വാഗതം ആശംസിച്ചു.

ഒൻപതു കുട്ടികൾ ക്യാൻസർ രോഗികൾക്കായി മുടി മുറിച്ചു നൽകിയപ്പോൾ, അവർക്ക് മാതൃകയായി ഇതേ
സ്ക്കൂളിലെ ടീച്ചർ നീനു സി. എബ്രാഹം, വാർഡ് മെമ്പർ. ബേബിനാസ് അജാസും മുടിമുറിച്ചു നൽകി. സർഗ ക്ഷേത്ര FM റേഡിയോ 89.6 ഡയറക്ടർ ഫാ.സിജോ ചേന്നാടൻ സിഎംഐ മുഖ്യ പ്രഭാഷണം നടത്തി.

പി. റ്റി.എ പ്രസിഡന്റ്, മോൻസ് പള്ളിക്കുന്നേൽ, വൈസ് പ്രസിഡൻ്റ്  മഞ്ചു ജോർജ്, സീനിയർ അസിസ്റ്റന്റ് സുജാ ജോസ്, കൺവീനർ തോമസ് മാത്യു, വിമൻസ് ഫോറം പ്രസിഡന്റ്, സിന്ധു മനോജ്, ആർ.ജെ, ബിൻസി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*