
അതിരമ്പുഴ : അതിരമ്പുഴ സെൻ്റ് മേരിസ് എൽ. പി സ്കൂളിലെ അധ്യാപകരും കുട്ടികളും ചേർന്ന് വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് അൽഫോൻസാ മാത്യു ദുരന്തത്തിൽ പെട്ട് മരണമടഞ്ഞവരുടെ പാവന സ്മരണയ്ക്ക് മുന്നിൽ ദീപാർച്ചന നടത്തി. അധ്യാപികയായ സിസ്റ്റർ അമല മഠത്തിക്കളം അനുശോചനം രേഖപ്പെടുത്തി.
പുത്തൻ പ്രതീക്ഷകളോടെ, പുതുപ്രഭാതം കാണും എന്ന ആഗ്രഹത്തോടെ കിടന്നുറങ്ങിയ വയനാടൻ മക്കൾ ഈ ലോകത്തോട് വിട പറഞ്ഞപ്പോൾ, ഉറ്റവരും ഉടയവരും തങ്ങൾക്കുള്ള ഭൂപ്രദേശങ്ങളും സമ്പാദ്യവും നഷ്ടപ്പെട്ട് ആരോരുമില്ലാതെ കഷ്ടപ്പെടുന്ന ജനങ്ങളെ അനുസ്മരിച്ചുകൊണ്ട് സെന്റ് മേരിസ് എൽ പി സ്കൂളിലെ കുരുന്നുകളും ദീപം കൊളുത്തി അനുശോചനത്തിൽ പങ്കുചേർന്നു.
Be the first to comment