
അതിരമ്പുഴ : അതിരമ്പുഴ സെന്റ് മേരീസ് എൽ പി സ്കൂളിൽ 2024-25 അധ്യയന വർഷത്തെ അധ്യാപക രക്ഷാകർതൃ സമ്മേളനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തപ്പെട്ടു. മുൻ പിടിഎ പ്രസിഡന്റ് റെജിമോൻ സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ ബേബിനാസ് അജാസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു.
സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ പ്രസിഡന്റ്മാരും സെക്രട്ടറിമാരും ആയി തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ ബാഡ്ജ് ധരിച്ച് കയ്യിൽ ദീപവുമേന്തി വന്നത് വേറിട്ട ഒരു അനുഭവമായി. പ്രസിദ്ധ മോട്ടിവേഷണൽ സ്പീക്കറും അധ്യാപികയുമായ ജാൻസി മോൾ അഗസ്റ്റിന്റെ, “കുട്ടികളും ഇന്നത്തെ കാലഘട്ടവും” എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ബോധവൽക്കരണ ക്ലാസ് മാതാപിതാക്കൾക്ക് ഏറെ പ്രയോജനകരമായിരുന്നു.
Be the first to comment