
അതിരമ്പുഴ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ വിദ്യാലയങ്ങൾക്കുണ്ടായ അക്കാദമികമായ മികവുകൾ സമൂഹത്തിനു മുമ്പാകെ അവതരിപ്പിക്കുന്ന ജനകീയ പരിപാടിയായ പഠനോത്സവം സെൻ്റ് മേരീസ് എൽ പി സ്കൂളിൽ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്തംഗം ബേബിനാസ് അജാസ് ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ റവ.സിസ്റ്റർ റോസ് കുന്നത്തുപുരിടം അധ്യക്ഷത വഹിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് അൽഫോൻസാ,പി ടി എ പ്രസിഡന്റ് മനോജ് പി ജോൺ,സെൻ്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്ക്കൂൾ പ്രിൻസിപ്പാൾ ബിനു തുടങ്ങിയവർ പ്രസംഗിച്ചു.
മലയാളം, ഇംഗ്ലീഷ്, ശാസ്ത്രം, ഗണിതം തുടങ്ങിയ വിഷയങ്ങളിൽ കുട്ടികൾ നേടിയ ആഴത്തിലുള്ള അറിവിനെ സ്വതന്ത്രമായ ഭാഷയിലും രീതിയിലും പൊതുസമൂഹത്തിന്റെ മുൻപാകെ അവതരിപ്പിക്കുന്ന പഠനോത്സവത്തിൽ പഠനപ്രക്രിയയുടെ ഭാഗമായി രൂപപ്പെട്ട ഉൽപ്പന്നങ്ങളുടെ പ്രദർശനവും അക്കാദമിക മികവുകളുടെ അവതരണവും സംഘടിപ്പിച്ചു.കുട്ടികളുടെ പഠന മികവുകൾ തെളിയിക്കുന്ന വിവിധ പാഠ്യ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന കലാവിരുന്നും അരങ്ങേറി. കഥ,കവിത,റോൾപ്ലേ,പരീക്ഷണം, സ്കിറ്റ് തുടങ്ങിയവ കുട്ടികൾ അവതരിപ്പിച്ചു.വിവിധ ക്ലാസുകളിലെ കുട്ടികളുടെ നേതൃത്വത്തിൽ പഠന ഉൽപ്പന്നങ്ങളുടെ വിപുലമായ പ്രദർശനവും നടന്നു.
Be the first to comment