അതിരമ്പുഴ സെന്റ് മേരീസ്‌ എൽപി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനാചരണവും ലൈബ്രറി സന്ദർശനവും സംഘടിപ്പിച്ചു

അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ്‌ എൽപി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനാചരണവും ലൈബ്രറി സന്ദർശനവും സംഘടിപ്പിച്ചു.  സ്കൂൾ ഹെഡ്മിസ്ട്രസ് അൽഫോൻസാ മാത്യുവിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് യോഗ ക്ലാസുകൾ എടുക്കുകയും യോഗാസനങ്ങൾ കുട്ടികളെ പഠിപ്പിക്കുകയും ചെയ്തു.

മൂന്ന്, നാല് ക്ലാസ്സുകളിലെ കുട്ടികൾ നടത്തിയ ഏറ്റുമാനൂർ എസ് എം എസ് എം  ലൈബ്രറി സന്ദർശനം കുട്ടികൾക്ക് പുസ്തകങ്ങളുടെ മായാലോകം കാണിച്ചുകൊടുത്തു. ലൈബ്രറി അധികൃതരുടെ നേതൃത്വത്തിൽ നിരവധി പുസ്തകങ്ങൾ കുട്ടികൾക്കു പരിചയപ്പെടുത്തുകയും ചെയ്തു. 

Be the first to comment

Leave a Reply

Your email address will not be published.


*