അതിരമ്പുഴ സെൻ്റ് മേരിസ് എൽ പി സ്കൂളിൽ “ഹലോയ്സ് 2K24 ” സംഘടിപ്പിച്ചു

അതിരമ്പുഴ: സെൻ്റ് മേരിസ് എൽ പി സ്കൂളിൽ 2024 -25 അധ്യയന വർഷത്തെ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിക്കുന്നതിനായി “ഹലോയ്സ് 2K24 ” സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്തംഗം ബേബിനാസ് അജാസ് ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ  സിസ്റ്റർ റോസ് കുന്നത്തുപുരയിടം അധ്യക്ഷത വഹിച്ചു.

പിടിഎ വൈസ് പ്രസിഡൻറ് സന്തോഷ് കുര്യൻ ദേശീയ സമ്പാദ്യ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. മാസ്റ്റർ അബി ജയരാജ് ദേശീയ സമ്പാദ്യ പദ്ധതിയിലേക്കുള്ള ആദ്യവിഹിതം നൽകുകയും ഹെഡ്മിസ്ട്രസിൽ നിന്ന് പാസ്ബുക്ക് സ്വീകരിക്കുകയും ചെയ്തു.

അധ്യാപക പ്രതിനിധി ലീനാമോൾ കെ വി പാഠ്യ – പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച പ്രതിഭകളെ മെമെന്റോ നൽകി ആദരിച്ചു. സബ്ജില്ലാ കലോത്സവത്തിൽ ലളിതഗാന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കുമാരി മെഹ്റിൻ ഹാദിയ സംഗീത ആലാപനം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് അൽഫോൻസാ മാത്യു സ്വാഗതവും പ്രോഗ്രാം കൺവീനർ ശാലിനി സെബാസ്റ്റ്യൻ കൃതജ്ഞതയും പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*