റീത്താ ചാപ്പാലിൽ തിരുനാൾ പ്രദക്ഷിണം ഭക്‌തിസാന്ദ്രമായി; പ്രതികൂല കാലാവസ്ഥയെ തുടർന്ന് ദേവാലയത്തിനുള്ളിൽ നടത്തപ്പെട്ടു

അതിരമ്പുഴ: അതിരമ്പുഴ റീത്താ ചാപ്പാലിൽ റീത്താ പുണ്യവതിയുടെ തിരുനാൾ പ്രദിക്ഷണം ഭക്‌തിസാന്ദ്രമായി. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ദേവാലയത്തിനുള്ളിലാണ് തിരുനാൾ പ്രദക്ഷിണം നടത്തപ്പെട്ടത്. ഫാ.നവീൻ മാമൂട്ടിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. നൂറുകണക്കിന് വിശ്വാസികൾ തിരുനാൾ പ്രദക്ഷിണത്തിൽ പങ്കെടുത്തു. 

വികാരി റവ.ഡോ.ജോസഫ് മുണ്ടകത്തിൽ,  സഹ വികാരിമാരായ  ഫാ. നൈജിൽ തൊണ്ടിക്കാക്കുഴിയിൽ, ഫാ. ടോണി കോയിൽപറമ്പിൽ, ഫാ. സിറിൾ കൈതക്കളം, ജനറൽ കൺവീനർ ജോസ് മുണ്ടയ്ക്കൽ, കൺവീനർമാരായ ജോണി തോടപള്ളിൽ. രാജു കുളംകുത്തിയിൽ, ജെറി പുളിങ്കാല, ജോബി ജോസഫ് കളച്ചിയിൽ, ജോൺ ജോസഫ്  പാറപ്പുറം, കുര്യച്ചൻ നടയ്ക്കൽ, ജിജോ വേകത്താനം തുടങ്ങിയവർ  പ്രദിക്ഷണത്തിന്  നേതൃത്വം നൽകി.

Be the first to comment

Leave a Reply

Your email address will not be published.


*