അതിരമ്പുഴ തിരുനാൾ; തിരുസ്വരൂപങ്ങൾ കണ്ടു വണങ്ങി വിശ്വാസികൾ

അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ചു ഇന്നലെ വൈകുന്നേരം നടന്ന തിരുനാൾ പ്രദക്ഷിണം ഭക്തിസാന്ദ്രമായി. 22 വിശുദ്ധരുടെ തിരുസ്വരൂപങ്ങളുമായി വലിയപള്ളിയിൽ നിന്നും ആരംഭിച്ച പ്രദക്ഷിണം ചെറിയ പള്ളി വലം വെച്ച് തിരികെ വലിയ പള്ളി ചുറ്റിയാണ് സമാപിച്ചത്. 

ഏറ്റവും മുന്നിൽ ഉണ്ണി ഈശോയുടെയും ഒടുവിലായി വിശുദ്ധ സെബസ്ത്യാനോസിന്റെ തിരു സ്വരൂപങ്ങളായിരുന്നു. അകമ്പടിയായി പൊൻ–വെള്ളിക്കുരിശുകളും, തഴക്കുടയും, ആലവട്ടവും വെഞ്ചാമരവും. കൂടാതെ പരമ്പരാഗത അകമ്പടിക്കൂട്ടങ്ങളും, ചെണ്ടമേളങ്ങളും ബാൻഡ് മേളങ്ങളും പ്രദക്ഷിണത്തിന്റെ മാറ്റു കൂട്ടി. വലിയ പള്ളിക്കും ചെറിയ പള്ളിക്കും ഇടയിൽ ജോൺ പോൾ രണ്ടാമൻ നഗറിൽ ഇരുവശങ്ങളിലായി നിരന്ന നൂറുകണക്കിന് മുത്തുക്കുടകൾക്കു മധ്യേ, വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ അണിനിരന്ന മനോഹര ദൃശ്യത്തിന് ഭക്തജന സഹസ്രങ്ങൾ സാക്ഷ്യം വഹിച്ചു. തളിർ വെറ്റിലയെറിഞ്ഞും പുഷ്പങ്ങൾ വിതറിയും വിശ്വാസികൾ വിശുദ്ധനോടുള്ള ആദരവ് അറിയിച്ചു. 7.45നു സമാപന പ്രാർഥനയും ആശീർവാദവും നടന്നു. തുടർന്ന് 8.30ന് പ്രശസ്തമായ അതിരമ്പുഴ വെടിക്കെട്ട് തുടങ്ങി. 

ഇന്ന് വൈകിട്ട് 7നു ഏലക്കാ മാലകൾ ഉൾപ്പെടെയുള്ള നേർച്ച വസ്തുക്കളുടെ ലേലം നടക്കും. 

*അതിരമ്പുഴ പള്ളിയിൽ ഇന്ന്:

രാവിലെ 5.45ന് കുർബാന – ഫാ. മാത്യൂസ് ചക്കാലയ്ക്കൽ

7.30– കുർബാന – ഫാ. ജയിംസ് മുല്ലശേരി

9.30– സുറിയാനി കുർബാന – ഫാ. ഡോ. വർഗീസ് മറ്റത്തിൽ

11.00– കുർബാന – ഫാ. ജേക്കബ് കാട്ടടി

5.00– കുർബാന – ഫാ. ജോസഫ് പാറത്താനം

6.30– കുർബാന – ഫാ. സന്തോഷ് തർമശേരി.

 

Be the first to comment

Leave a Reply

Your email address will not be published.


*