അതിരമ്പുഴ തിരുനാൾ; എട്ടാമിടം ഇന്ന്

അതിരമ്പുഴ: അതിരമ്പുഴ സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ഇന്ന് എട്ടാമിടം ആചാരണത്തോടെ സമാപിക്കും.  വിശുദ്ധന്റെ തിരുസ്വരൂപം രാത്രി 7 30ന് വലിയ പള്ളിയുടെ മദ്ബഹായിൽ പ്രതിഷ്ഠിക്കും.  രാവിലെ 5.45 , 7. 30 , 9 ,11  ഉച്ചകഴിഞ്ഞ് രണ്ടിനും നാലിനും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. 5. 30ന്റെ വി കുർബാന ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിന് മുഖ്യകാർമികത്വത്തിൽ നടക്കും. തുടർന്ന് വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം നടക്കും.

വലിയ പള്ളിക്കും കുരിശടിക്കും വലം വെയ്ക്കുന്ന പ്രദക്ഷിണം സമാപിക്കുമ്പോൾ വിശുദ്ധന്റെ തിരുസ്വരൂപം പുനഃപ്രതിഷ്ഠിക്കും. മോണ്ടളത്തിൽ  സ്ഥാപിച്ചിരിക്കുന്ന രൂപ കൂട്ടിൽ നിന്നും പുറത്തെടുക്കുന്ന തിരുസ്വരൂപം അൾത്താരയിലേക്ക് സംവഹിച്ചു പ്രത്യേക പ്രാർത്ഥനകൾക്ക് ശേഷം മദ്ബഹായിൽ പുനഃപ്രതിഷ്ഠിക്കും. തിരുക്കർമ്മങ്ങൾക്ക് വികാരി റവ. ഡോ. ജോസഫ് മുണ്ടകത്തിൽ  മുഖ്യകാർമികത്വം വഹിക്കും. അസിസ്റ്റൻറ് വികാരിമാരായ ഫാ. ഗ്രിഗറി മേപ്പുറം, ഫാ.ജസ്റ്റിൻ പുത്തൻപുര ചിറ തൈകളം,  ഫാ.സച്ചിൻ കുന്നത്ത്, ഫാ. സാജൻ പുളിക്കൽ എന്നിവർ സഹകാർമികരാകും.

കൊടിയിറക്കലിനെ തുടർന്ന് ചെന്നൈ മെലഡീസിന്റെ ഗാനമേള നടക്കും.  

Be the first to comment

Leave a Reply

Your email address will not be published.


*