അതിരമ്പുഴ തിരുനാൾ; ചരിത്ര പ്രസിദ്ധമായ നഗരപ്രദക്ഷിണം നാളെ

അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ പ്രധാന ദിനങ്ങളിലേക്കു. ചരിത്ര പ്രസിദ്ധമായ നഗരപ്രദക്ഷിണം നാളെ നടക്കും. 

നാളെ വൈകുന്നേരം 5.45ന് വലിയ പള്ളിയിൽനിന്ന് നഗര പ്രദക്ഷിണം ആരംഭിക്കും. പരമ്പരാഗത അകമ്പടിക്കൂട്ടങ്ങളായ കൊടി, മുത്തുക്കുട, ചുരുട്ടി, തഴക്കുട, ആലവട്ടം, വെഞ്ചാമരം എന്നിവയുടെയും പഞ്ചവാദ്യത്തിന്റെയും വിവിധ വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പ്രദക്ഷിണം  6.30 ന് ടൗൺ കപ്പേളയിൽ എത്തും. അവിടത്തെ ലദീഞ്ഞിന് ശേഷം തുടരുന്ന പ്രദക്ഷിണത്തിന് തീവെട്ടികൾ അകമ്പടിയേകും.

പ്രധാന വീഥിയിലേക്ക് നീങ്ങുമ്പോൾ തന്നെ വലിയ പള്ളിയിൽ നിന്നുള്ള രണ്ടാമത്തെ പ്രദക്ഷിണവും ചെറിയ പള്ളിയിലേക്ക് ആരംഭിക്കും. ഏകദേശം 8 മണിയോട് കൂടി ഇരു പ്രദിക്ഷണവും സംഗമിച്ച് ചെറിയ പള്ളിക്ക് വലം വെക്കുന്നു. ചെറിയ പള്ളിയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപവുമായി പ്രദക്ഷിണം  വലിയ പള്ളിയിലേക്ക് നീങ്ങും. വലിയ പള്ളിയ്ക്ക് വലംവച്ച് ഒമ്പതിന് പ്രദക്ഷിണം സമാപിക്കും. നഗരപ്രദക്ഷിണത്തിനു ശേഷം നടത്തുവാൻ ഇരുന്ന അതിരമ്പുഴ വെടിക്കെട്ട് ഇത്തവണ 25 നായിരിക്കും. 

നാളെ അതിരമ്പുഴ പള്ളിയിലെ തിരുകർമ്മങ്ങൾ (2023 ജനുവരി 24 ചൊവ്വ)

*നഗരപ്രദക്ഷിണം

5.45 am : സപ്രാ,വി. കുർബാന (വലിയപള്ളിയിൽ) വെരി. റവ. ഫാ. ഐസക് ആലഞ്ചേരി (ചാൻസിലർ)

7.30 am : വി. കുർബാന (ചെറിയപള്ളിയിൽ വെരി. റവ. ഡോ. വർഗ്ഗീസ് താനമാവുങ്കൽ (വികാരി ജനറാൾ)

9.30 am ആഘോഷമായ തിരുനാൾ കുർബാന (ചെറിയപള്ളിയിൽ) റവ. ഡോ. സിറിയക് വലിയകുന്നുംപുറം

11.00 am : ആഘോഷമായ തിരുനാൾ കുർബാന (ചെറിയപള്ളിയിൽ) റവ. ഫാ. ജസ്റ്റിൻ കായംകുളത്തുശ്ശേരി

2.00 pm: വി. കുർബാന (ചെറിയപള്ളിയിൽ) റവ. ഫാ. ജെറിൻ മരശ്ശേരി

4.15 pm : സമൂഹബലി (വലിയപള്ളിയിൽ) അതിരമ്പുഴ ഇടവകക്കാരായ ബഹു. വൈദികർ

5.45 pm : വലിയപള്ളിയിൽ നിന്നും നഗരം ചുറ്റിയുള്ള പ്രദക്ഷിണം

6.30 pm : ടൗൺ കപ്പേളയിൽ പ്രസംഗം, ലദീഞ്ഞ്

7.15 pm : പ്രദക്ഷിണം തുടരുന്നു

7.45 pm : വലിയപള്ളിയിൽ നിന്നും രണ്ടാമത്തെ പ്രദക്ഷിണം ഇറങ്ങുന്നു.

8.00 pm : ഇരുപ്രദക്ഷിണങ്ങളും സംഗമിച്ച് ചെറിയ പള്ളി ചുറ്റി വലിയപള്ളിയിലേക്ക് നീങ്ങുന്നു. 9.00 pm : സമാപന പ്രാർത്ഥന, ആശീർവാദം (വലിയപള്ളിയിൽ)

9.15 pm : ഇൻസ്ട്രമെന്റ് ഫ്യൂഷൻ കാൽവരി കലാസമിതി തൃശൂർ

Be the first to comment

Leave a Reply

Your email address will not be published.


*