അതിരമ്പുഴ തിരുനാളിനോടനുബന്ധിച്ചു ചന്തക്കുളത്തിൽ അലങ്കാരങ്ങൾക്ക് തുടക്കം കുറിച്ചുള്ള കാൽനാട്ടു കർമ്മം നടന്നു; വീഡിയോ

അതിരമ്പുഴ സെന്‍റ്​ മേരീസ് ഫൊറോന പള്ളിയിൽ വി. സെബസ്ത്യാനോസിന്‍റെ തിരുനാളിനോടനുബന്ധിച്ച് ചന്തക്കടവിലെ അലങ്കാരങ്ങൾക്ക് തുടക്കമായി. ചന്തക്കുളത്തിന് നടുവിൽ നൂറടിയോളം ഉയരമുള്ള കൊടിമരം ഉയർത്തിയതോടെയാണ് അലങ്കാര ജോലികൾ ആരംഭിച്ചത്. സെന്‍റ്​ മേരീസ് ഫൊറോന പള്ളി വികാരി റവ.ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ കൊടിമരം ആശീർവദിച്ചു.

അസിസ്റ്റന്റ് വികാരിമാരായ ഫാ. ഗ്രിഗറി മേപ്പുറം, ഫാ.സേവ്യർ പുത്തൻപുര ചിറ തൈക്കളം, ഫാ.മാത്യു പുളിക്കൽ, ഫാ. ആൻഡ്രൂസ് കുന്നത്ത് പള്ളി കൈക്കാരന്മാരായ ടോമി ചാക്കാലക്കൽ, ജോണി പണ്ടാരക്കളം, റോബിൻ ആലഞ്ചേരി, മാത്യു തെക്കുംനില്കുംപറമ്പിൽ, പാരിഷ് കൗൺസിൽ സെക്രട്ടറി ശ്രീ സഞ്ജിത് പി ജോസ് പ്ലാമൂട്ടിൽ എന്നിവർ സന്നിഹിതരായിരുന്നു.

മുൻ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി വി മൈക്കൽ, അതിരമ്പുഴ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ്  ശ്രീ ജോയ്സ് ആൻഡ്രൂസ് മുലേക്കരി, ചന്തപ്പള്ളി അലങ്കാര കമ്മിറ്റി കൺവീനിയർമാരായ അഗസ്റ്റിൻ ജോസഫ് പാത്തി പ്ലാക്കൽ. തങ്കച്ചൻ ജോസഫ് കൊട്ടാരം മുകളേൽ എന്നിവർ പ്രസംഗിച്ചു.

അതിരമ്പുഴ മാർക്കറ്റിലെ തൊഴിലാളികളുടെ നേതൃത്വത്തിലാണ് ചന്തക്കടവിലെ അലങ്കാരങ്ങൾ പരമ്പരാഗതമായി നടക്കുന്നത്. മാർക്കറ്റ് ജംഗ്ഷൻ മുതൽ പഞ്ചായത്ത് ജംഗ്ഷൻ വരെയുള്ള പ്രദക്ഷിണവീഥിയുടെ അലങ്കാരം അതിരമ്പുഴയിലെ വ്യാപാരികളും നടത്തും. എല്ലാ വർഷവും ജനുവരി 15ന് ചന്തക്കുളത്തിൽ കൊടിമരം ഉയർത്തുന്നതോടെ ആരംഭിക്കുന്ന അലങ്കാര ജോലികൾ 23 ന് പൂർത്തിയാകും.

Be the first to comment

Leave a Reply

Your email address will not be published.


*