അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം പരസ്യ വണക്കത്തിനു പ്രതിഷ്ഠിച്ചു.
രാവിലെ 7.30 ന് വലിയപള്ളിയുടെ മദ്ബഹയിൽ നിന്നും വികാരി റവ. ഫാ. ഡോ. ജോസഫ് മുണ്ടക്കത്തിലിന്റെ നേതൃത്വത്തിൽ പുറത്തെടുത്ത വിശുദ്ധന്റെ തിരുസ്വരൂപത്തിൽ അസിസ്റ്റന്റ് വികാരിമാരായ ഫാ. ഗ്രിഗറി മേപ്പുറം, ഫാ. ജസ്റ്റിൻ തൈക്കളം,ഫാ. സച്ചിൻ കുന്നത്ത്, ഫാ. സാജൻ പുളിക്കൽ എന്നിവർ ചേർന്ന് പരമ്പരാഗതമായ ആഭരണങ്ങൾ ചാർത്തി. തുടർന്ന് ചെറിയ പള്ളിയിലേക്കുള്ള തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. പൂക്കളും തളിർവെറ്റിലയും വിതറി ഭക്തർ പ്രദക്ഷിണ വീഥിയിൽ വിശുദ്ധനെ ആദരവറിയിച്ചു.
Be the first to comment