അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ അത്ഭുത പ്രവർത്തകനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് വ്യാഴാഴ്ച കൊടിയേറും. രാവിലെ 5.45ന് സപ്രാ, വിശുദ്ധ കുർബാന, തുടർന്ന് ഏഴ് മണിയോടെ വികാരി റവ. ഫാ. ഡോ.ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റും. അസിസ്റ്റന്റ് വികാരിമാരായ റവ. ഫാ. ഗ്രിഗറി മേപ്പുറം, റവ.ഫാ. ജസ്റ്റിൻ പുത്തൻപുര ചിറ തൈക്കളം , റവ.ഫാ. സച്ചിൻ കുന്നത്ത്, റവ.ഫാ. സാജൻ പുളിക്കൽ എന്നിവർ സഹകാർമികരായിരിക്കും.
കൊടിയേറ്റിനെ തുടർന്ന് 7:45 റവ.ഫാ. സാം പാറശ്ശേരി വിശുദ്ധ കുർബാന അർപ്പിക്കും. വൈകുന്നേരം നാലിന് പ്രസുദേന്തി വാഴ്ച, ലദീഞ്ഞ്, വിശുദ്ധ കുർബാന റവ.ഫാ. സ്കറിയ ചൂരപ്പുഴ തുടർന്ന് പ്രദക്ഷിണം. വൈകുന്നേരം ആറിന് കോട്ടയം ടെക്സ്റ്റൈൽസിൽ ( സ്പിന്നിങ് മിൽ ) നിന്ന് ആരംഭിക്കുന്ന കഴുന്നു പ്രദക്ഷിണം 8.30 ന് വലിയപള്ളിയിൽ സമാപിക്കും.
*അതിരമ്പുഴ വെടിക്കെട്ട് 25 ന്
ജനുവരി 24 ന് വൈകിട്ട് നഗരപ്രദക്ഷിണത്തിനു ശേഷം നടക്കാറുള്ള പ്രശസ്തമായ അതിരമ്പുഴ വെടിക്കെട്ട് ഈ വർഷം ജനുവരി 25ന് വൈകിട്ട് ആണ് നടത്തപ്പെടുന്നത്. പതിറ്റാണ്ടുകളായി ജനുവരി 24 നാണ് അതിരമ്പുഴ വെടിക്കെട്ട് നടത്തിയിരുന്നത്. നഗരപ്രദക്ഷണത്തിന് ശേഷം 10 ന് മുൻപ് വെടിക്കെട്ട് പൂർത്തിയാക്കാനുള്ള ബുദ്ധിമുട്ടു പരിഗണിച്ചാണ് ഈ സമയമാറ്റം.
Be the first to comment