അതിരമ്പുഴ ടൗൺ കപ്പേളയിൽ വിശുദ്ധ അന്തോനീസിൻ്റെ തിരുനാളിന് കൊടിയേറി

അതിരമ്പുഴ: അതിരമ്പുഴ ടൗൺ കപ്പേളയിൽ വിശുദ്ധ അന്തോനീസിൻ്റെ തിരുനാളിന് കൊടിയേറി. വൈകുന്നേരം 4;30 തിന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. തുടർന്ന് വിശുദ്ധ കുർബാന, സന്ദേശം.

ശനിയാഴ്ച വൈകിട്ട് 4.30 ന് ആഘോഷമായ തിരുനാൾ കുർബാന, ലദീഞ്ഞ്, പ്രസുദേന്തി വാഴ്ച തുടർന്ന് തിരുനാൾ പ്രദക്ഷിണം (ടൗൺ ചുറ്റി ).
ഞായറാഴ്ച രാവിലെ 8:30 തിൻ്റെ ആഘോഷമായ തിരുനാൾ കുർബാന അർപ്പിക്കുന്നത് റവ ഫാ.ടോജോ പുളിയ്ക്കപടവിൽ ആയിരിക്കും തുടർന്ന്  തിരുനാളിന് കൊടിയിറങ്ങും.

അസിസ്റ്റന്റ് വികാരിമാരായ ഫാ. ടോണി കോയിൽപറമ്പിൽ, ഫാ. നവീൻ മാമ്മൂട്ടിൽ, ഫാ. അലക്സ് വടശ്ശേരിൽ  സി ആർ എം, കൈകാരന്മാരായായ  മാത്യു ജോസഫ് പൊന്നാറ്റിൽ
കെ എം ചാക്കോ കൈതക്കരി ,സെബാസ്റ്റ്യൻ മാർക്കോസ് കുഴിന്തൊട്ടിയിൽ ,ചെറിയാൻ കുര്യൻ കുഴിപ്പിൽ പാരിഷ് കൗൺസിൽ സെക്രട്ടറി സഞ്ജിത് പി ജോസ് തുടങ്ങിയവർ നേതൃത്വം നൽകും.

Be the first to comment

Leave a Reply

Your email address will not be published.


*